Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Work Experience Fair

Idukki

അ​റ​ക്കു​ളം സ​ബ്ജി​ല്ലാ പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള; സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു

ചെ​റു​തോ​ണി: അ​റ​ക്കു​ളം സ​ബ്ജി​ല്ലാ പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള ന​വം​ബ​ർ മൂ​ന്നി​ന് വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. മേ​ള​യു​ടെ ന​ട​ത്തി​പ്പി​നാ​യി സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി തോ​മ​സ് ജ​ന​റ​ൽ ചെ​യ​ർ​മാ​നാ​യും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി​ജോ ജോ​ർ​ജ് ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും സി​ജോ ജോ​ൺ സെ​ക്ര​ട്ട​റി​യാ​യു​മാ​ണ് സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ച​ത്.

വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ​ചെ​യ​ർ​മാ​ൻ​മാ​രാ​യി ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ധ്യാ​പ​ക​സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രും അം​ഗ​ങ്ങ​ളു​മാ​യി യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

സ്വാ​ഗ​തസം​ഘം രൂ​പീ​ക​ര​ണ യോ​ഗം ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ന്ദ്രാ​മോ​ൾ ജി​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ടോ​മി ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​റ​ക്കു​ളം എ​ഇ​ഒ ആ​ഷി​മോ​ൾ കു​ര്യാ​ച്ച​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി റെ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സോ​ന ട്രീ​സ ജോ​ബി, ബി​ജു നി​ള, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷോ​ബി ജ​യ്സ​ൺ, സി​ബി ത​ക​ര​പ്പി​ള്ളി​ൽ, ജോ​സ​ഫ് പാ​ലാ​ട്ടി​ൽ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി​ജോ ജോ​ർ​ജ്, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി ബി​നു കെ. ​അ​ഗ​സ്റ്റി​ൻ, ഹെ​ഡ്മി​സ്ട്ര​സ്മാ​രാ​യ അ​ർ​ച്ച​ന തോ​മ​സ്, സി​സ്റ്റ​ർ അ​നി​ത എ​സ്എ​ബി​എ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ളി ജോ​ൺ, ഷി​നോ​ജ് മാ​ത്യു, ഷാ​ജി കു​ള​ക്കാ​ട്ട്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ജോ ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

 

 

Latest News

Corehub Up